Posts

Showing posts from January, 2017

ജനുവരിയില്‍ വയനാട്ടിലൂടെ ഒരു ഏകാന്ത യാത്ര

Image
ന്യൂഇയറിന്‌ പ്രത്യേകം ആഘോഷങ്ങളൊന്നുമില്ലായിരുന്നു. കാമുകി തേച്ചിട്ടുപോയി എന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം സന്തോഷം. പുതുവര്‍ഷത്തില്‍ കാമുകി തേച്ചിട്ടുപോയ കാമുകന്‍ ഞാന്‍ മാത്രമായിരിക്കുമെന്ന്‌ ചിന്തിച്ച്‌ ചിരിയും സങ്കടവും പേറിയ സമിശ്ര വികാരത്തില്‍ മഹേഷിന്റെ പ്രതികാരം കണ്ടു. ഒത്തിരി തവണ കണ്ടിട്ടുണ്ടെങ്കിലും ഇത്തവണ ഒരു മനസ്സുഖം. ഞായറാഴ്‌ച (1.1.2017) ഹോസ്‌റ്റലില്‍ തനിച്ചാണ്‌. എല്ലാവരും നാട്ടിലും മറ്റുമായി പോയിരിക്കുന്നു. സമയം കടന്നുപോകുന്നുവെന്നതെല്ലാതെ യാതൊന്നുമില്ല. സമയം വൈകുന്നേരം 4 മണി. വയനാടിന്റെ രാത്രി കാഴ്‌ചകളും കാലാവസ്ഥയും അനുഭവിച്ചറിയാന്‍ ഇതിലും നല്ലൊരു സമയമില്ലെന്ന ചിന്ത. ഗോപ്രോ ക്യാമറയും ലാപ്‌ടോപും