Posts

Showing posts from May, 2017

ബംഗാളികളുടെ നാട്ടിലേക്കൊരു യാത്ര

Image
കണ്ണെത്താദൂരത്തോളം വിശാലമായി കിടക്കുന്ന പാടശേഖരങ്ങളായിരുന്നു ബംഗാളിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പ്രധാനമായും കാണാനായത്‌. പതിനഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഞാന്‍ കണ്ട മലയാള നാടിന്റെ പ്രതീതി. പുല്‍വീടുകളിലും മണ്‍വീടുകളിലും അന്തിയുറങ്ങുന്ന ഗ്രാമീണജനത. ആര്‍ഭാടങ്ങള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത ജീവിതശൈലി. വെസ്റ്റ്‌ബംഗാളിലൂടെയുള്ള യാത്രാനുഭവങ്ങള്‍ വര്‍ണനകള്‍ക്കതീതമാണ്‌. # കോഴിക്കോട്‌ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും രാത്രി പതിനൊന്ന്‌ മണിയോടെ ചെന്നൈ ലക്ഷ്യമാക്കി യാത്ര തുടങ്ങി. ചെന്നൈയില്‍ നിന്നും വിമാനമാര്‍ഗമാണ്‌ കൊല്‍ത്തയിലേക്കുള്ള യാത്ര. നേരത്തെ തന്നെ എയര്‍പോര്‍ട്ടില്‍ ചെക്ക്‌ഇന്‍ ചെയ്‌തു. സ്‌പൈസ്‌ജെറ്റ്‌ വിമാനത്തില്‍ ബംഗാളിന്റെ മണ്ണിലേക്ക്‌. കൊല്‍ക്കത്തയുടെ തെരുവുകാഴ്‌ചകളും ഹൗറ പാലവും ഈഡന്‍ ഗാര്‍ഡന്‍ സ്‌റേറഡിയവുമെല്ലാം യാത്രയില്‍ കാണാനായി. കൊല്‍ക്കത്തയില്‍ നിന്നും എട്ടു മണിക്കൂര്‍ യാത്ര ചെയ്‌തുവേണം മാജിഖണ്ഡയെന്ന ഗ്രാമത്തിലെത്താന്‍. ഈ ഗ്രാമീണപാശ്ചാത്തലത്തിലാണ്‌ ഇനിയെന്റെ എഴു സുന്ദരദിനങ്ങള്‍. പ്രഭാതമാകുന്നതേയുള്ളൂ. പച്ച പുതച്ച പാടങ്ങള്‍ക്കിടയിലൂടെയുള്ള ട്രെയിന്‍ യാത്ര നമ്മെ